കിയാലിന്​ സി.എ.ജി ഓഡിറ്റ് നിഷേധിച്ചത് അഴിമതി പുറത്തുവരുമെന്ന് ഭയന്ന്​ -ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും (കിയാല്‍) സര്‍ക്കാര്‍ സി.എ.ജി ഓഡിറ് റ് നിഷേധിച്ചത് കോടികളുടെ അഴിമതി പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ ഓഡിറ്റ് നിഷേധിച്ച നടപടിയെ വസ്തുതാവിരുദ്ധ കാരണങ്ങള്‍ നിരത്തിയാണ് ധനമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചത്. തെറ്റായ വാദങ്ങളുയര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിൻെറ ഭാഗമായിരുന്നു ഇത്. ഇത് തുറത്തുകാട്ടി താന്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് സര്‍ക്കാറും ധനമന്ത്രിയും ഉത്തരം നല്‍കാതെ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി പരീക്ഷ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ ആവശ്യമുന്നയിച്ച് 12 ദിവസമായി സെക്രേട്ടറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.