തിരുവനന്തപുരം: . ഓണം അവധി ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളെക്കൊണ്ട് ഇത്തവണയും കോവളം നിറയുമെന്നാണ് നിഗമനം. തീരം കവർന്ന കടൽ സഞ്ചാരികളെ നിരാശരാക്കാനാണ് സാധ്യത. സീ റോക്ക് ബീച്ച് ഒഴിച്ച് മറ്റു സ്ഥലങ്ങളിൽ സഞ്ചാരികൾ കടലിൽ ഇറങ്ങുന്നത് പൂർണമായും നിരോധിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ കടൽകുളി തീരത്ത് നിരോധിച്ചിരിക്കുകയാണ്. ടൂറിസം വകുപ്പിൻെറ ഭാഗത്തുനിന്ന് ആഘോഷപരിപാടികൾ ഒന്നുംതന്നെ ഒരുക്കിയിട്ടില്ലെങ്കിലും ഓണാഘോഷങ്ങളുമായി മത്സരത്തിലാണ് തീരത്തെ ഹോട്ടലുടമകൾ. പൂക്കളങ്ങളും പുലികളിയും ഓണസദ്യയുമൊക്കെയായി ഹോട്ടലുകൾ ഓണത്തിന് സജ്ജമാക്കും. ഓണ ഊഞ്ഞാലുകൾ പല ഹോട്ടലുകളിലും ഇതിനോടകം കെട്ടിക്കഴിഞ്ഞു. സഞ്ചാരികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്. നിലവിൽ ടൂറിസം പൊലീസ്, കോവളം പൊലീസ് ഉൾപ്പെടുന്ന 50 ഉദ്യോഗസ്ഥരെ തീരത്തെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് കോവളം പൊലീസ് അറിയിച്ചു. തീരത്തെത്തുന്ന സഞ്ചാരികൾ കർശനമായി ലൈഫ്ഗാർഡുമാരുടെ നിർദേശം അനുസരിക്കണമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാവേലികൾ മറികടന്ന് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. IMG20190906174939 IMG20190906175233 IMG20190906175441 by ms
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.