തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ 13ൽ 12സീറ്റിലും എൽ.ഡി.എഫിന് വിജയം. ഇതിൽ നാലുപേർ നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച ഒമ്പത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എട്ടിലും എൽ.ഡി.എഫ് പ്രതിനിധികൾ വിജയിച്ചു. ആർ. രാജേഷ് എം.എൽ.എ (പൊതുമണ്ഡലം -എസ്.സി സംവരണം), ജെ. ജയരാജ്, ആറ്റിങ്ങൽ ഗവ. കോളജ് (ഗവ. കോളജ് അധ്യാപക മണ്ഡലം), ആർ. അരുൺകുമാർ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് (പ്രൈവറ്റ് കോളജ് അധ്യാപക മണ്ഡലം), ഡോ.എം. വിജയൻ പിള്ള, നിലമേൽ എൻ.എസ്.എസ് കോളജ് (പ്രൈവറ്റ് കോളജ് അധ്യാപക മണ്ഡലം), ബി.പി. മുരളി, തിരുവനന്തപുരം ജില്ല പഞ്ചായത്ത് മെംബർ (പൊതുമണ്ഡലം), വിശ്വൻ പടനിലം, ആലപ്പുഴ ജില്ല പഞ്ചായത്ത് മെംബർ (പൊതുമണ്ഡലം), ജി. ബിജു കുമാർ, കേരള സർവകലാശാല സെക്ഷൻ ഒാഫിസർ (പൊതുമണ്ഡലം -ജീവനക്കാരുടെ പ്രതിനിധി), അഡ്വ. ജി. മുരളീധരൻ പിള്ള (പൊതുമണ്ഡലം), അഡ്വ. ബി. ബാലചന്ദ്രൻ (പൊതുമണ്ഡലം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ ഡോ. എസ്. നസീബ് (സർവകലാശാല അധ്യാപക മണ്ഡലം), ഡോ. ബി. ഉണ്ണികൃഷ്ണൻ നായർ, കാര്യവട്ടം ഗവ. കോളജ് (ഗവ. കോളജ് പ്രിൻസിപ്പൽ മണ്ഡലം), ഡോ. വി. മാത്യു, സൻെറ് മൈക്കിൾസ് കോളജ് ചേർത്തല (പ്രൈവറ്റ് കോളജ് പ്രിൻസിപ്പൽ മണ്ഡലം), മുഹമ്മദ് യാസീൻ, ശ്രീനാരായണ ഗുരു കോളജ് ചേർത്തല (വിദ്യാർഥി പ്രതിനിധി) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രൈവറ്റ് കോളജ് അധ്യാപക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആർ. അരുൺകുമാർ മാത്രമാണ് ഏക യു.ഡി.എഫ് അംഗം. ഇൗ മണ്ഡലത്തിൽനിന്ന് രണ്ടുപേരെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. മത്സര രംഗത്തുണ്ടായിരുന്ന ജെ. ജയരാജ്, ആർ. അരുൺകുമാർ, ഡോ. കവിത (ചെമ്പഴന്തി എസ്.എൻ കോളജ്) എന്നിവർക്ക് 12 വീതം വോട്ടാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പിലൂടെ ഡോ. കവിതയെ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.