കേരള കൈത്തറിക്ക് വിദേശത്ത്​ പ്രിയമേറുന്നു -ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും കേരളത്തിലെ കൈത്തറിക്ക് പ്രിയം വർധിക്കുന്നതായി മന്ത്രി ഇ.പി. ജയരാജന്‍. ക േരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കോട്ടണ്‍ നൂലിനും വിദേശത്ത് നിന്ന് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നുണ്ടെന്നും ഹാന്‍ടെക്സിൻെറ തമ്പാനൂരിലെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ഓണം റിബേറ്റ് വില്‍പനയുടെ ഉദ്ഘാടനം വി.എസ്. ശിവകുമാര്‍ എം.എൽ.എ നിര്‍വഹിച്ചു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഹാന്‍ടെക്‌സിൻെറ മൂന്ന് ഷോറൂമുകളാണ് പ്രവർത്തനം ആരംഭിച്ചത്. കണ്ണൂര്‍ സഹകരണമില്ലില്‍നിന്നും കോഴിക്കോട്ടെ മലബാര്‍ സ്പിന്നിങ്ങ് ആൻഡ് വീവിങ്ങ് മില്ലില്‍നിന്നും വിദേശത്തേക്ക് നൂല്‍കയറ്റുമതിക്ക് തുടക്കം കുറിച്ചു. ട്രിവാന്‍ഡ്രം സ്പിന്നിങ്ങ് മില്ലില്‍നിന്ന് നൂല്‍ കയറ്റുമതി നേരത്തേ ആരംഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരം കൂടിയ കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഹാന്‍ടെക്സ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ഉല്‍പന്നങ്ങളായ റോയല്‍ മുണ്ടുകള്‍, കുത്താംപുള്ളി കളര്‍ സാരികള്‍ എന്നിവയുടെ പ്രത്യേക വിഭാഗവും ഷോറൂമില്‍ ഉണ്ട്. ഷര്‍ട്ട്, സെറ്റ്മുണ്ട്, കളർ മുണ്ടുകള്‍, സെറ്റ് സാരി, ബെഡ്ഷീറ്റ് തുടങ്ങിയ ഉല്‍പന്നങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.