നേമം: കല്ലിയൂര്‍ പഞ്ചായത്തിന് കീഴില്‍ വരുന്ന പാപ്പന്‍ചാണി വാര്‍ഡില്‍ വ്യത്യസ്ത കുടുംബങ്ങളിലെ 30ഓളം പേര്‍ പനിബ ാധിച്ച് ചികിത്സയില്‍. ഇവരില്‍ 18 പേര്‍ യുവാക്കളാണ്. പനി ബാധിച്ച് നിരവധി വയോധികരും ആശുപത്രികളില്‍ ചികിത്സതേടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ഇവിടെ പനിബാധ രൂക്ഷമായത്. വാര്‍ഡ് പരിധിയിലെ പണ്ടാരക്കരി പാടശേഖരത്തിന് സമീപം നിരവധി വീടുകളുടെ കിണറുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. കിണറ്റുവെള്ളം ഉപയോഗിക്കുന്ന വീടുകളിലാണ് കൂടുതല്‍ പേര്‍ പനിബാധിച്ച് ചികിത്സക്കെത്തുന്നത്. പണ്ടാരക്കരി പാടശേഖരത്തുള്ള വെള്ളം ഊറ്റുവെള്ളമായി കിണറ്റിലേക്ക് എത്തുന്നുണ്ടെന്നാണ് സൂചന. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് സ്ഥലത്തെത്തി കുടിവെള്ളം പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. വാര്‍ഡ് അംഗം ഉള്‍പ്പെടെ പനിബാധിച്ചവരുടെ കൂട്ടത്തിലുണ്ട്. ഒരാഴ്ചയിലേറെ നീളുന്ന പനിബാധ വർധിച്ചുവരുന്നതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. പനിബാധിച്ചവര്‍ തിരുവല്ലം പ്രാഥമികാരോഗ്യ കേന്ദ്രം, വെള്ളായണി പി.എച്ച്.സി, അമ്പലത്തറയിലെ സ്വകാര്യാശുപത്രി, ശാന്തിവിള ഗവ. താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ട്. പനിബാധിച്ച് എത്തിയവരില്‍ വളരെ കുറച്ചുപേരാണ് ഡിസ്ചാർജ് ആയി വീടുകളിലേക്ക് പോയത്. വാര്‍ഡ് പരിധിയില്‍ നിരവധിപേര്‍ ആശുപത്രികളിലേക്ക് പോകുന്നതിനാല്‍ കല്ലിയൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് അംഗം പാലപ്പൂര് ജയന്‍ ആവശ്യപ്പെട്ടു. Rv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.