സവാരിക്കാരുമായി വരുകയായിരുന്ന ഓട്ടോ കുഴിയിലേക്ക്​ മറിഞ്ഞു

നേമം: യാത്രക്കാരുമായി വരുകയായിരുന്ന ഓട്ടോ ബൈക്കിലിടിച്ചശേഷം തലകീഴായി മറിഞ്ഞ് കുഴിയില്‍ വീണു. ഓട്ടോഡ്രൈവറും യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഊക്കോട് ശിവക്ഷേത്രത്തിനു സമീപത്തെ വളവിലായിരുന്നു അപകടം. ഓട്ടോഡ്രൈവറും കല്ലിയൂര്‍ സ്വദേശിയുമായ മോഹനനെ (55) തലയിൽ പരിക്കുകളോടെ നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലിയൂര്‍ സര്‍വിസ് കോ-ഓപറേറ്റിവ് സൈാസൈറ്റി കാഷ്യര്‍ സിനോജ്, ഇദ്ദേഹത്തിൻെറ എട്ട് വയസ്സുള്ള മകള്‍ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് യാത്രക്കാര്‍ വരുന്നത് ഓട്ടോഡ്രൈവര്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിനു കാരണമായതെന്നാണ് സൂചന. റോഡിലെ വളവില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോ തലകീഴായി മറിഞ്ഞശേഷം ഊക്കോട് ഭാഗത്തെ ചാനല്‍ക്കരയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ തകര്‍ന്നു. നേമം പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. caption AUTO INCIDENT @…__ nemom photo.jpeg ഊക്കോട് ചാനല്‍ക്കരയിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.