പത്തനാപുരം: സി.പി.എം -സി.പി.ഐ സംഘര്‍ഷത്തെതുടർന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇരുവിഭാഗത്തിലും പെട്ട ആറുപേര് ക്ക് സംഘർഷത്തിൽ പരിക്കേറ്റു. പത്തനാപുരത്തെ മത്സ്യ കയറ്റിറക്ക് തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. സി.ഐ.ടി.യു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്ക് തൊഴിലാളികളില്‍ ചിലര്‍ സി.പി.ഐയിലേക്ക് മാറിയിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കല്ലുംകടവില്‍ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടവരും എതിർപക്ഷവും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് വാഹനമുള്‍പ്പെടെ ആറോളം വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്, റെജിമോന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘർഷത്തിനിടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുനലൂര്‍- കായംകുളം റോഡ് ഉപരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.