കോൺസ്​റ്റബിൾ പരീക്ഷ: പി.എസ്​.സിയുടെ ഗുരുതര വീഴ്​ചകളും പുറത്തുവരുന്നു

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ 28ാം റാങ്ക് ജേതാവ് നസീമി‍ൻെറ പ്രൊഫൈൽ പരിശോധനകളിൽ പി.എസ്‍.സിക്ക് ഉണ്ടായതും ഗുരുതര വീഴ്ച. പി.എസ്.സി ഇേൻറനൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ മുൻ യൂനിറ്റ് സെക്രട്ടറിയായ നസീം പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ചത്. നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരേ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതയുണ്ട്. ഇൗ വിശദാംശങ്ങളൊക്കെ പി.എസ്.സി കേസ് അന്വേഷിക്കുന്ന വിജിലൻസിനും കൈമാറിയിട്ടുണ്ട്. പി.എസ്.സിയുടെ ചട്ടങ്ങൾ പ്രകാരം ഒരാള്‍ രണ്ട് പ്രൊഫൈലുകളില്‍ രജിസ്ട്രേഷൻ നടത്തുന്നത് ഡീബാർ ചെയ്യേണ്ട തട്ടിപ്പാണ്. സമാന തട്ടിപ്പിന് വർഷാവർഷം ഡീബാർ ചെയ്യുന്നവരുടെ പട്ടികയും പി.എസ്‍.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നസീമി‍ൻെറ കാര്യത്തിൽ കൂടുതൽ പരിശോധനയുണ്ടായില്ലെന്ന് മാത്രമല്ല യൂനിവേഴ്സിറ്റി കോളജ് അക്രമത്തിൽ പ്രതിയാകുന്നത് വരെ പി.എസ്‍.സി നസീമിനെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നുമില്ല. ഇരട്ട പ്രൊഫൈലുള്ളവർ ആളുമാറി രണ്ടാം ഹാൾടിക്കറ്റിൽ പരീക്ഷ എഴുതുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇരട്ട പ്രൊഫൈൽ കുറ്റമാക്കിയത്. നസീമി‍ൻെറ കാര്യത്തിൽ പി.എസ്‍.സി അറി‍ഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതാണോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് പി.എസ്.സിയാണ്. റാങ്ക് ലിസ്റ്റിൽപ്പെട്ട ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ലഭിച്ചത് സി കോഡ് ചോദ്യപേപ്പറുകളാണ്. ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങൾ പുറത്തുനിന്ന് മൊബൈൽ ഫോണിൽ മൂവർക്കും എത്തിയതായാണ് പി.എസ്‍.സി വിജിലൻസി‍ൻെറ കണ്ടെത്തൽ. അതിനിടെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി നൽകിയ രേഖകളുടെ പരിശോധന തുടരുകയാണ്. പ്രതിസ്ഥാനത്തുള്ള അഞ്ച് പേരുടെയും േഫാൺകോൾ വിശദാംശങ്ങൾ ഹൈടെക് സെല്ലിൻെറ സഹായത്തോടെ എടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.