തിരുവനന്തപുരം: പ്രളയത്തിൻെറ പശ്ചാത്തലത്തിൽ ആർഭാടം ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കു ം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. കൊല്ലം- കെ. രാജു, പത്തനംതിട്ട- ജെ. മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരൻ, കോട്ടയം- പി. തിലോത്തമൻ, ഇടുക്കി- എം.എം. മണി, എറണാകുളം- വി.എസ്. സുനിൽകുമാർ, തൃശൂർ- എ.സി. മൊയ്തീൻ, പാലക്കാട്- കെ. കൃഷ്ണൻകുട്ടി, മലപ്പുറം- കെ.ടി. ജലീൽ, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, വയനാട്- കെ.കെ. ശൈലജ, കണ്ണൂർ- ഇ.പി. ജയരാജൻ, കാസർകോട്- ഇ. ചന്ദ്രശേഖരൻ എന്നിവരാണ് അഭിവാദ്യം സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ സേവന മെഡലുകൾ ഇനിമുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാകും സമ്മാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.