തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിച്ച വാഹനാപകടക്കേസിൽ ശ്രീറാം വെങ്കട്ടരാമനെതിരെ വീണ്ടും സാക്ഷി മൊഴികൾ. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ മ്യൂസിയം സ്റ്റാൻഡിലെ ഒാേട്ടാ ഡ്രൈവർമാരായ ഷെഫീഖ്, മണിക്കുട്ടൻ എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് അസിസ്റ്റൻറ് കമീഷണർ ഷീൻ തറയിലിന് മൊഴിനൽകിയത്. അമിത വേഗത്തിലായിരുന്ന കാർ ഓടിച്ചിരുന്നത് ശ്രീറാമാണെന്നാണ് ഇരുവരുടെയും മൊഴി. അപകടശേഷം വാഹനത്തിൽ നിന്നിറങ്ങിയ ശ്രീറാമാണ് ചോരയിൽ കുളിച്ചുകിടന്ന ബഷീറിനെ എടുത്ത് റോഡിലേക്ക് കിടത്തിയതെന്നും ശ്രീറാം മദ്യപിച്ച നിലയിലായിരുെന്നന്നും ഇവർ സൂചിപ്പിച്ചു. സംഭവദിവസം പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് ഇരുവരും ചെയ്തത്. കേസന്വേഷണം ആരംഭിച്ച ഘട്ടത്തിൽ മൊഴി നൽകുന്നതിന് ഹാജരാകാൻ ഇവർക്ക് നോട്ടീസ് നൽകിയിരുെന്നങ്കിലും അസൗകര്യംമൂലം എത്താനായിരുന്നില്ല. അപകടദിവസം കെ.എം. ബഷീർ എപ്പോൾ ഓഫിസിലെത്തി, എപ്പോൾ മടങ്ങി തുടങ്ങിയ കാര്യങ്ങൾ 'സിറാജ്' ദിനപത്രത്തിൻെറ പ്രതിനിധികളിൽനിന്ന് അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൊല്ലത്തെ ഒരു യോഗത്തിൽ പെങ്കടുത്തശേഷം ഒാഫിസിലെത്തി താമസസ്ഥലത്തേക്ക് മടങ്ങുേമ്പാഴാണ് ബഷീറിന് അപകടമുണ്ടായത്. അന്വേഷണസംഘം അടുത്തദിവസങ്ങളിൽ ശ്രീറാമിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയെടുക്കും. സ്വകാര്യ ആശുപത്രിയിലാണ് രക്തപരിശോധനയിലെ തട്ടിപ്പ് ഉൾപ്പെടെ നടന്നതെന്ന ആരോപണം നിലനിൽക്കെയാണ് ഇൗ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.