തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൻെറ ഭാഗമായി നടന്നുവരുന്ന ശേഖരണ കൗണ്ടറുകൾ 16ന ് വൈകീട്ട് ആറുവരെ പ്രവർത്തിക്കുമെന്ന് മേയറുടെ ഓഫിസ് അറിയിച്ചു. സാധനസാമഗ്രികൾ എത്തിക്കാൻ താൽപര്യമുള്ളവർ നഗരസഭയുടെ മെയിൻ ഓഫിസിലോ വിമൻസ് കോളജിലോ ഉള്ള ശേഖരണകേന്ദ്രങ്ങളിൽ എത്തിക്കണം. നഗരസഭ ഇതുവരെ ശേഖരിച്ച 42 ലോഡ് സാധനസാമഗ്രികൾ വിവിധ ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. നഗരസഭയിൽ 10 ലോഡ് സാധനങ്ങൾകൂടി ഇപ്പോൾ അയക്കാൻ തയാറായി. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, നിലമ്പൂർ, പാലക്കാട്, കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കാണ് മുഖ്യമായും സാധനങ്ങൾ ഇതുവരെ എത്തിച്ചത്. ദുരിതാശ്വാസകേന്ദ്രങ്ങളിൽ അരി, പയറുവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, മോപ്പ്, ചൂൽ, ബ്രഷ്, ഗംബൂട്ട്, കൈയുറകൾ തുടങ്ങിയ ശുചീകരണ ഉപകരണങ്ങൾ, ലോഷൻ, ബ്ലീച്ചിങ് പൗഡർ, കുമ്മായം തുടങ്ങിയ ശുചീകരണസാധനങ്ങൾ എന്നിവയാണ് ഇപ്പോൾ ആവശ്യമുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ ചെക്കായോ ഡ്രാഫ്റ്റായോ നഗരസഭയിൽ സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന ചെക്കുകളും ഡ്രാഫ്റ്റുകളും ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.