ഇ.എസ്​.ഐ ആശുപത്രിയിൽ കീമോതെറപ്പി യൂനിറ്റ് തുടങ്ങി

പ്രളയദുരന്ത പശ്ചാത്തലത്തിൽ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി തിരുവനന്തപുരം: പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ കീമോതെറപ് പി യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്ത് ഇ.എസ്.ഐ ആശുപത്രികളിലെ രണ്ടാമത് കീമോതെറപ്പി യൂനിറ്റാണിത്. പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനചടങ്ങ് ഒഴിവാക്കി കീമോതെറപ്പി യൂനിറ്റിൻെറ പ്രവർത്തനമാരംഭിക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകുകയായിരുന്നു. നാല് കിടക്കകളുള്ള കീമോതെറപ്പി യൂനിറ്റിൽ ആർ.സി.സിയിൽനിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഒരു ഡോക്ടറുടെയും രണ്ട് നഴ്സുമാരുടെയും സേവനം ലഭ്യമാണ്. കീമോതെറപ്പിക്ക് വിധേയരാകേണ്ട രോഗികളെ നിലവിൽ ആർ.സി.സിയിലേക്കും മറ്റും റഫർ ചെയ്യുകയാണ് ചെയ്തിരുന്നത്. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽതന്നെ കീമോതെറപ്പി സൗകര്യം ഏർപ്പെടുത്തിയത് ഇൗ മേഖലയിലെ തൊഴിലാളികൾക്ക് ഏറെ സഹായകമാകും. തൃശൂർ മുളങ്കുന്നത്ത്കാവ് ഇ.എസ്.ഐ ആശുപത്രിയിൽ അഞ്ച് കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ് സജ്ജീകരിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് ഇ.എസ്.ഐ ആശുപത്രികളിൽ തീവ്രപരിചരണ യൂനിറ്റുകൾ ഏർപ്പെടുത്താനും തീരുമാനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.