രാഷ്​ട്രപതിയുടെ മെഡൽ: ഷാഡോ പൊലീസ്​​​ ​'ക്യാപ്​റ്റന്​' ലഭിച്ചത് അർഹിച്ച അംഗീകാരം

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കേസുകളിലെ പ്രതികൾക്ക് പിന്നാലെ പാഞ്ഞ ഷാഡോ പൊലീസ് 'ക്യാപ്റ്റന്' വൈകി ലഭിച്ചത് അർഹതയുടെ അംഗീകാരം. തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസിലെ എസ്.െഎയായിരുന്ന സുനിൽലാലിന് ലഭിച്ച രാഷ്ട്രപതിയുടെ മെഡൽ അർഹിക്കുന്ന അംഗീകാരമാണെന്ന് സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മേയ് 31നാണ് സർവിസിൽനിന്ന് അദ്ദേഹം വിരമിച്ചത്. തലസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്കാണ് തുമ്പുണ്ടാക്കിയാണ്. സിറ്റി ഷാഡോ പൊലീസിൻെറ 'ക്യാപ്റ്റനെന്ന്' അനൗപചാരികമായിതന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാറിമാറി വന്നെങ്കിലും സിറ്റി ഷാഡോ പൊലീസിൻെറ നെടുംതൂണായിരുന്നു സുനിൽലാൽ. പല കേസുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട് ജീവനുപോലും വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽപോലും അതെല്ലാം അവഗണിച്ചാണ് സുനിൽ ജോലിയിൽ വ്യാപൃതനായത്. സർവിസ് ജീവിതത്തിൽ തിരിച്ചടികളുണ്ടായപ്പോൾപോലും കുറ്റപ്പെടുത്തലുണ്ടാകാതെ ജോലിയെ സ്േനഹിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനത്തെ പ്രമാദമായ പല കേസുകളിലും പ്രതികളെ പിടിക്കാനുള്ള സംഘത്തിൻെറ മുന്നിൽ സുനിൽ ഉണ്ടായിരുന്നു. സ്വന്തം പണം മുടക്കിയായാലും ഏറ്റെടുത്ത ജോലി വിജയകരയായി നിർവഹിക്കണമെന്ന അദ്ദേഹത്തിൻെറ ശൈലി പ്രശംസ പിടിച്ചുപറ്റി. പല സംസ്ഥാനങ്ങളിലും പ്രതികളെ പിടിക്കാൻ സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കി ഇദ്ദേഹവും സഹപ്രവർത്തകരും പോയിരുന്നു. ഡി.ജി.പിയുടെ ഉപഹാരം ഉൾപ്പെടെ സ്വീകരിച്ചാണ് സുനിൽലാൽ സർവിസിൽനിന്ന് വിരമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.