പ്രളയബാധിതര്‍ക്ക്​ 'നന്മപെട്ടി' തുറന്ന് സ്‌കൂള്‍ വിദ്യാർഥികള്‍

നേമം: പ്രളയബാധിതരായവര്‍ക്ക് 'നന്മപെട്ടി' തുറന്ന് സ്‌കൂള്‍ വിദ്യാർഥികള്‍. പേയാട് കണ്ണശ്ശ മിഷന്‍ ഹൈസ്‌കൂളിലെ കു ട്ടികളാണ് ദുരിതബാധിതരെ സഹായിക്കാൻ പെട്ടിയിലെ നാണയത്തുട്ടുകള്‍ ഉപയോഗപ്പെടുത്തിയത്. ഒറ്റരൂപ നാണയങ്ങള്‍ ഇവര്‍ പെട്ടികളില്‍ നിക്ഷേപിച്ചിരുന്നു. അശരണവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കഴിഞ്ഞ മൂന്ന് വര്‍ഷമായി വിജയകരമായി നടത്തിവരുന്ന സ്‌കൂളാണിത്. കഴിഞ്ഞവര്‍ഷം ഒരുലക്ഷം രൂപയാണ് കുട്ടികള്‍ ദുരിതാശ്വാസത്തിന് നല്‍കിയത്. നേമം ബ്ലോക്ക് പഞ്ചായത്തിലെ കലക്ഷന്‍ സൻെററില്‍ വൈഡ് പ്രസിഡൻറ് വിളപ്പില്‍ രാധാകൃഷ്ണന്‍ സ്‌കൂളില്‍നിന്ന് കുട്ടികള്‍ സ്വരൂപിച്ചുനല്‍കിയ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, വിദ്യാർഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് വസ്ത്രങ്ങള്‍ സ്വരൂപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.