കടുവയിൽ വാളക്കൊടുമല സാമൂഹികവിരുദ്ധരുടെ കേന്ദ്രമാവുന്നു

നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുന്നതായി പരാതി കല്ലമ്പലം: കടുവയിൽ വാളക്കൊടുമല മേഖല സാമൂഹിക വിരുദ്ധരുടെയും ലഹ രി മാഫിയയുടെയും കേന്ദ്രമാവുന്നു. നാട്ടുകാരുടെ സ്വൈരജീവിതം തകരുന്നതായി വ്യാപക പരാതി. അനധികൃത മദ്യവിൽപനയും മദ്യപാനവും വ്യാപകമാവുന്നതായും കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്ന് കച്ചവടം മേഖല കേന്ദ്രീകരിച്ച് നടക്കുന്നതായും പരാതിയുണ്ട്. കടുവയിൽ, മണമ്പൂർ തുടങ്ങിയ മേഖലയിൽ കഞ്ചാവ് മാഫിയ വ്യാപകമാവുന്നതായ വ്യാപക പരാതിയെതുടർന്ന് പൊലീസും എക്സൈസും നടത്തിയ പരിശോധനയിൽ ഒരു മാസം മുമ്പ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. കാര്യമായ പരിശോധനയോ പട്രോളിങ്ങോ തുടരാൻ പൊലീസിനോ എക്സൈസിനോ കഴിയാതെപോയതാണ് മാഫിയ ശല്യം വീണ്ടും വ്യാപകമാകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പുറത്തുനിന്ന് എത്തുന്നവർ സംഘം ചേർന്ന് മദ്യപിക്കുക, ഇരുചക്രവാഹനങ്ങൾ അതിവേഗത്തിൽ പായിക്കുക, വീട്ടുപകരണങ്ങൾ നശിപ്പിക്കുക, തെരുവുവിളക്കുകൾ നശിപ്പിക്കുക ഇങ്ങനെ സാമൂഹികവിരുദ്ധരുടെ വിക്രിയകളിൽ ഭയചകിതരാണ് നാട്ടുകാർ. പ്രദേശത്തെ വിദ്യാർഥികളെ ലക്ഷ്യമാക്കി കഞ്ചാവ് എത്തിച്ച് ചെറു പൊതികളാക്കി വിൽപന നടക്കുന്നതായും പരാതിയുണ്ട്. മേഖലയിലെ ലഹരിപദാർഥങ്ങളുടെ വ്യാപനം തടയണമെന്നാവശ്യപ്പെട്ട് അടുത്തിടെ കടുവയിൽ ട്രസ്റ്റും പരാതി നൽകിയിരുന്നു. പേരിന് ചെറിയ പരിശോധനകൾ നടത്തിയതല്ലാതെ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടായിട്ടില്ല. കല്ലമ്പലം പൊലീസ് സ്റ്റേഷൻ കലക്ഷൻ സൻെററായി പ്രവർത്തനമാരംഭിച്ചു കല്ലമ്പലം: കല്ലമ്പലം പൊലീസ് സ്റ്റേഷൻ പ്രളയദുരിതബാധിതർക്കുള്ള ഉൽപന്നങ്ങളുടെ കലക്ഷൻ സൻെററായി പ്രവർത്തനമാരംഭിച്ചു. ദേശീയപാതയോരവും സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും ആവശ്യം പരിഗണിച്ചാണിത്. രണ്ട് ലോഡ് സാധനങ്ങൾ സമാഹരിച്ചതായി പൊലീസ് അറിയിച്ചു. ഫോൺ: 04702692066 ചിത്രം.. IMG-20190814-WA0008.jpg കല്ലമ്പലം സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്ന ഉൽപന്നങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.