ഡോ. കെ.ജെ. ദിലീപി​െൻറ ഏകാംഗ ചിത്രപ്രദർശനം

ഡോ. കെ.ജെ. ദിലീപിൻെറ ഏകാംഗ ചിത്രപ്രദർശനം തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഫാർമസ്യൂട്ടിക്കൽ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. കെ.ജെ. ദിലീപിൻെറ അമ്പതോളം പെയിൻറിങ്ങുകളുടെ പ്രദർശനം വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകല അക്കാദമി ഗാലറിയിൽ ആരംഭിച്ചു. പ്രദർശനം ചിത്രകാരൻ കാരക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഹെൽത്ത് ഡയറക്ടർ ഡോ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോ. അജിത് എ.കെ.ജി, പ്രഫ. ചന്ദ്രശേഖരൻ, ഡോ. സി.ആർ. സുധാകരൻ നായർ, ഡോ. പി.കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച പ്രദർശനം ഉണ്ടായിരിക്കില്ല. കാപ്ഷൻ ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറും ഡോ. ദിലീപും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.