തിരുവനന്തപുരം: ഒറ്റദിവസംകൊണ്ട് ജില്ലഭരണകൂടം ശേഖരിച്ചത് 6.5 ടൺ അവശ്യവസ്തുക്കൾ. പൊതുജനങ്ങളിൽനിന്ന് ശേഖരിച്ച 6.5 ട ൺ അവശ്യവസ്തുക്കളുമായി പ്രളയക്കെടുതി നേരിടുന്ന കോഴിക്കോട്ടേക്ക് വാഹനം യാത്ര തിരിച്ചു. എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കലക്ഷൻ കേന്ദ്രത്തിൽ ശേഖരിച്ചവയാണ് ഇവ. കുടിവെള്ളം, ഡ്രൈ ഫുഡ്സ്, കുട്ടികൾക്കുള്ള ആഹാര പദാർഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിങ് പൗഡർ, മെഴുകുതിരി, മരുന്നുകൾ തുടങ്ങിയ അവശ്യവസ്തുക്കളാണ് കോഴിക്കോേട്ടക്ക് കയറ്റിയയച്ചത്. ഞായറാഴ്ച രാവിലെ ആരംഭിച്ച കലക്ഷൻ സൻെററിൽ മികച്ച പൊതുജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഒരൊറ്റദിവസം കൊണ്ടുതന്നെ 6.5 ടൺ അവശ്യവസ്തുക്കൾ ശേഖരിക്കാനായി. പരമാവധി വസ്തുക്കൾ ശേഖരിച്ച് പ്രളയക്കെടുതി നേരിടുന്ന ജില്ലകളിലേക്കെത്തിക്കാനാണ് ജില്ലഭരണകൂടം ശ്രമിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാർഗനിർദേശങ്ങളുമായി എസ്.എം.വി സ്‌കൂളിലുണ്ട്. ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും റവന്യൂഉദ്യോഗസ്ഥരും കലക്ഷൻ സൻെററിന് നേതൃത്വം നൽകുന്നു. വിദ്യാർഥികളും വിവിധ മേഖലകളിൽ നിന്നുള്ളവരും സന്നദ്ധപ്രവർത്തകരായി ഇവർക്കൊപ്പമുണ്ട്. ജില്ലപഞ്ചായത്ത് കാര്യാലയത്തിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിക്കുന്ന കലക്ഷൻ സൻെററിൽ ദുരിതാശ്വാസക്യാമ്പുകളിലേക്ക് ആവശ്യമായ ഡ്രൈഫ്രൂട്‌സ്, കുട്ടികൾക്കുള്ള ആഹാരപദാർഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, സോപ്പ്, ക്ലീനിങ് മെറ്റീരിയൽസ്, കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ മുതലായവ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.