പ്രളയമേഖലകളിൽ സഹായമെത്തിക്കാൻ കൈകോർക്കുന്നു

തിരുവനന്തപുരം: ജില്ല ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ല പഞ്ചായത്തിൻെറയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളും ഉൾപ്പെടെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ . ദുരിതബാധിതരെ സഹായിക്കാൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കലക്ഷൻ സൻെററുകൾ തുറന്ന് സാധനങ്ങളുമായി പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടും. പട്ടത്തുള്ള ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ മെറ്റീരിയൽ കലക്ഷൻ സൻെറർ ആരംഭിച്ചു. ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിക്കുന്ന കലക്ഷൻ സൻെററിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ൈഡ്ര ഫ്രൂട്സ്, കുട്ടികൾക്കുള്ള ആഹാര പദാർഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, സോപ്പ്, ക്ലീനിങ് മെറ്റീരിയൽസ്, കുടിവെള്ളം, അത്യാവശ്യ മരുന്നുകൾ മുതലായവ സ്വീകരിക്കും. ഗ്രാമപഞ്ചായത്തുകൾ സമാഹരിക്കുന്ന സാധനങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മുഖേന ജില്ല പഞ്ചായത്തിലും അവിടെനിന്ന് ദുരന്തബാധിത ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണത്തിനായി എത്തിക്കുകയും ചെയ്യുന്നു. പ്രാദേശികതലത്തിൽ സാധനങ്ങൾ ശേഖരിക്കുവാനും അടിയന്തര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും മുനിസിപ്പൽ ചെയർമാൻമാരുടെയും സെക്രട്ടറിമാരുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും സംയുക്തയോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല പഞ്ചായത്ത് ഹാളിൽ ചേരും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.