തിരുവനന്തപുരം: സംസ്ഥാനത്ത് സുശക്തവും കൃത്യതയേറിയതുമായ ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധ ിച്ച ചര്‍ച്ചകളുമായി ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സംഘടനയായ ഇൻറര്‍വെൻഷനല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള 17ാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. കോവളം ലീല റാവിസില്‍ നടന്ന രണ്ടുദിവസത്തെ സംമ്മേളനത്തിൻെറ ഉദ്ഘാടനം ഐ.സി.സി.കെ പ്രസിഡൻറ് ഡോ. എ. ജോര്‍ജ് കോശി നിര്‍വഹിച്ചു. ഡോ. കെ.യു. നടരാജന്‍, ഡോ. എസ്. നന്ദകുമാര്‍, ഡോ. രാജീവ് ഇ, ഡോ. അജിത് കുമാര്‍ വി.കെ, ഡോ. ഹരികൃഷ്ണന്‍ എസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. തുറന്നുള്ള ശസ്ത്രക്രിയകള്‍ വഴിയല്ലാതെ ഹൃദയ ധമനികളിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ അവലംബിക്കുന്ന വിവിധതരം ആധുനിക കാത്തിറ്റര്‍ ചികിത്സകളും രോഗനിര്‍ണയത്തിനും ചികിത്സക്കുമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും ഏറ്റവും പ്രചാരത്തിലുള്ള സംസ്ഥാനമാണ് കേരളമെന്ന് ജോര്‍ജ് കോശി പറഞ്ഞു. നേരിയ ട്യൂബ് ഹൃദയത്തിലേക്കെത്തിച്ചു നടത്തുന്നതാണ് കാത്തിറ്റര്‍ ചികിത്സകള്‍. 120ല്‍ പരം കാത്തിറ്റര്‍ ചികിത്സ സൗകര്യമുള്ള ആശുപത്രികള്‍ ഇന്ന് കേരളത്തിലുണ്ടെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറിയും എസ്.സി.ടി ഐ.എം.എസ്.ടിയിലെ കാര്‍ഡിയോളജി വിദഗ്ധനുമായ ഡോ. എസ്. ഹരികൃഷ്ണന്‍ പറഞ്ഞു. സങ്കീര്‍ണ ഹൃദ്രോഗങ്ങളില്‍ വിദഗ്ധര്‍ അവലംബിക്കുന്ന വ്യത്യസ്തവും നൂതനവുമായ ശസ്തക്രിയ രീതികളും അവയുടെ പ്രായോഗിക വശങ്ങളും സംബന്ധിച്ച അറിവ് പങ്കിടാനായി സമ്മേളനത്തില്‍ ട്രെയിനിങ് വില്ലേജ് ഒരുക്കി. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധര്‍ ശാസ്ത്ര പരിപാടികളില്‍ പങ്കെടുത്തു. Photo caption : Photo 2.jpg ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ ഇൻറര്‍വെൻഷനല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരള 17ാമത് വാര്‍ഷിക സമ്മേളനത്തിൻെറ ഉദ്ഘാടനം ഐ.സി.സി.കെ പ്രസിഡൻറ് ഡോ. എ. ജോര്‍ജ് കോശി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.