പൊലീസുകാരൻെറ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു നേമം: പൊലീസുകാരൻെറ വീട് കുത്തിത്തുറന്ന് സ്വര്‍ ണവും പണവും കവര്‍ന്നു. പ്രാവച്ചമ്പലം അരിക്കടമുക്ക് ഇടയ്‌ക്കോട് ജീസസ് നിവാസില്‍ രാജേന്ദ്രൻെറ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. ഇദ്ദേഹം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫിസറാണ്. മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 3.5 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും 66,000 രൂപയും കവരുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് വീട്ടുകാര്‍ വേളാങ്കണ്ണിക്ക് യാത്രപോയിരുന്നു. ഇതറിഞ്ഞ മോഷ്ടാവ് സാഹചര്യം മുതലാക്കി അകത്തു കടക്കുകയായിരുന്നു. വീട്ടുടമയുടെ ബന്ധു ഇതിനു സമീപത്തു താമസിക്കുന്നുണ്ട്. ഇവരാണ് ഞായറാഴ്ച രാവിലെ മോഷണവിവരം അറിയുന്നതും പൊലീസില്‍ അറിയിക്കുന്നതും. മുന്‍വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍നിന്ന് മോഷ്ടാവിേൻറതെന്നുകരുതുന്ന വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Photo: NARUVAMOOD CRIME CASE__ nemom photo ചിത്രവിവരണം: ഇടയ്‌ക്കോട് സ്വദേശി രാജേന്ദ്രൻെറ വീടിൻെറ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.