തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസശേഖരണ കൗണ്ടറുകൾവഴി ഇതുവരെ അഞ്ച് ലോഡ് സാധനസാമഗ ്രികൾ വിവിധ ജികളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് അയച്ചതായി മേയർ അറിയിച്ചു. ആദ്യ രണ്ട് ലോഡ് വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിലേക്കും തുടർന്നുള്ള ലോഡുകൾ കോഴിക്കോട്, നിലമ്പൂർ എന്നിവിടങ്ങളിലേക്കുമാണ് അയച്ചത്. അഞ്ചാമത്തെ ലോഡ് ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലേക്ക് അയച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭ മെയിൻ ഓഫിസിലും ഗവ. വിമൻസ് കോളജിലുമായി രണ്ട് കലക്ഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പ്രധാനമായും കുടിവെള്ളം, ബെഡ് ഷീറ്റ്, തുണിത്തരങ്ങൾ, നശിച്ചുപോകാത്ത ഭക്ഷണ സാധനങ്ങൾ, ധാന്യങ്ങൾ, പയറുവർഗങ്ങൾ, നാപ്കിൻസ് എന്നിവയാണ് ഇതുവരെ കയറ്റിയയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.