ശാന്തിഗ്രാം വാർഷികവും നാട്ടുവൈദ്യ പഠന ചികിത്സാക്യാമ്പും തുടങ്ങി

വിഴിഞ്ഞം: ശാന്തിഗ്രാമിൻെറ മുപ്പത്തിരണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. നെഹ്റ ു യുവകേന്ദ്രയുടെ സഹകരണത്തോടെ ആരംഭിച്ച ഹോളിസ്റ്റിക്ക് തെറപ്പീസ് ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സും വൈദ്യമഹാസഭയുടെ ജില്ലതല കർക്കടക മാസാചരണവും നാട്ടറിവ് പഠനക്ലാസും എം. വിൻസൻെറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലമുറകളിലൂടെ നമുക്ക് ലഭിച്ച നാട്ടറിവുകളും നാട്ടുവൈദ്യവും നാശത്തിൻെറ വക്കിലാണെന്നും അവ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും പ്രചരിപ്പിക്കണമെന്നും നാട്ടുകാർക്ക് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുപുറം ഗ്രാമപഞ്ചായത്ത് അംഗം എസ്. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ സ്വാഗതവും ജോ. ഡയറക്ടർ ജി.എസ്. ശാന്തമ്മ നന്ദിയും പറഞ്ഞു. അനിൽ വൈദിക്, ജോസ് പാറശ്ശേരി വൈദ്യർ ഇടുക്കി, അബ്ദുൽ ജലീൽ ഗുരുക്കൾ കൊച്ചി, വി. വിജയകുമാർ എന്നിവർ ക്ലാസുകൾക്കും ചികിത്സാക്യാമ്പിനും നേതൃത്വം നൽകി. ഫോട്ടോ: ചപ്പാത്ത് ശാന്തിഗ്രാമിൻെറ വാർഷികാഘോഷ പരിപാടികളോടനുബന്ധിച്ച് നടത്തുന്ന ഹോളിസ്റ്റിക്ക് തെറപ്പീസ് ത്രൈമാസ സർട്ടിഫിക്കറ്റ് കോഴ്സും വൈദ്യമഹാസഭയുടെ ജില്ലതല കർക്കടക മാസാചരണവും നാട്ടറിവ് പഠനക്ലാസും നാട്ടുവൈദ്യ ചികിത്സാക്യാമ്പും എം. വിൻസൻെറ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.