ബൈക്കിടിച്ച് വയോധിക മരിച്ചു

kol58 Leelamma കുണ്ടറ: ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധിക ബൈക്കിടിച്ച് മരിച്ചു. കേരളപുരം ഗവ. ഹൈസ്കൂളിന് സമീപം ലീലാ മന്ദിരത്തിൽ വേലായുധൻ പിള്ളയുടെ ഭാര്യ ലീലാമ്മയാണ് (66) മരിച്ചത്. രാവിലെ ഒമ്പതോടെ കേരളപുരം ഗവ. ഹൈസ്കൂളിനുമുന്നിലായിരുന്നു അപകടം. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മക്കൾ: പ്രേംകുമാർ, പ്രമോദ്കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.