(ചിത്രം) ഇരവിപുരം: വഴിയാത്രക്കാരെ വട്ടംചുറ്റിച്ച് ദിശാസൂചന ബോർഡ്. കൊല്ലൂർവിള പള്ളിമുക്ക് ജങ്ഷനിൽ അയത്തിൽ റോഡ് വന്നു ചേരുന്ന ഭാഗത്താണ് യാത്രക്കാരെ വഴിതെറ്റിക്കുന്ന സൂചനബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പായിക്കുളം ഭാഗത്തേക്കുള്ള റോഡിലാണ് കൊല്ലത്തേക്കുള്ള വഴി കാണിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊടുത്തിരിക്കുന്ന അടയാളവും തെറ്റായാണ്. മറ്റെവിടെയോ സ്ഥാപിക്കേണ്ട ബോർഡാണ് ഇവിടെ വച്ചത്. കരാറുകാർക്കു വേണ്ടി ഇതരസംസ്ഥാന തൊഴിലാളികളാണ് ബോർഡ് സ്ഥാപിച്ചത്. ഇതാണ് അബദ്ധം പറ്റാൻ കാരണമായതെന്ന് പറയുന്നു. വഴിയാത്രക്കാരെ വട്ടംചുറ്റിക്കുന്ന ബോർഡ് മാറ്റി സ്ഥാപിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. യുദ്ധവിരുദ്ധ റാലി കൊട്ടിയം: ഐപ്സോ കൊട്ടിയം യൂനിറ്റിൻെറ നേതൃത്വത്തിൽ നാഗസാക്കി ദിനാചരണവും യുദ്ധവിരുദ്ധറാലിയും ജില്ല പ്രസിഡൻറ് ബി.എസ് ജഗൻ ഉദ്ഘാടനം ചെയ്തു. താഹാകുഞ്ഞ് അധ്യക്ഷത വഹിച്ചു. മോഹനചന്ദ്രൻ, എം.എസ് ശശിധരൻ, കൊട്ടിയം ശ്രീകുമാർ, സൂര്യ ബിജു, ബ്രൈറ്റ് അസ്ഹർ എന്നിവർ സംസാരിച്ചു. ക്വിറ്റ് ഇന്ത്യ ദിനാചരണം (ചിത്രം) മയ്യനാട്: കൂട്ടിക്കടയിൽ നടന്ന ക്വിറ്റ് ഇന്ത്യ ദിനാചരണവും രക്തസാക്ഷിമണ്ഡപ പുനരർപ്പണവും യൂത്ത് കോൺഗ്രസ് പാർലമൻെറ് ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വിപിൻ വിക്രം അധ്യക്ഷത വഹിച്ചു. ബി. ശങ്കരനാരായണപിള്ള, വിനോജ് വർഗീസ്, പ്രമോദ് തിലകൻ, സാംസൺ, ലിജുലാൽ, ജോയ് മയ്യനാട്, ടി. സിയ, ഷിയാസ് അമ്മാച്ചൻമുക്ക്, നൗഷാദ് കൂട്ടിക്കട, പ്രഭാത്, ജഫാസ്, സംഗീത് ധവളക്കുഴി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.