എഴുത്തുകാരെ ചന്ദ്രനിലേക്ക് അയക്കുന്ന കാലത്ത് ഭൂമിയിൽനിന്ന് പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉ ണ്ണി ആർ കൊല്ലം: എഴുത്തിലെ മന്ത്രിയാകുക എന്നതാണ് ആഗ്രഹമെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. കലാപം ഉണ്ടാക്കുകയല്ല എഴുത്തുകാരൻെറ ഉത്തരവാദിത്തം. കണ്ടച്ചിറ ബാബു സാഹിത്യ പുരസ്കാരം അടൂർ ഗോപാലകൃഷ്ണനിൽനിന്ന് എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂർ ഗോപാലകൃഷ്ണനിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് എം. മുകുന്ദനെന്ന് പുരസ്കാര വിതരണം നടത്തിയ അടൂർ ഗോപാലകൃഷ്ൻ പറഞ്ഞു. കഥാ പുരസ്കാര ജേതാവായ ആർ. ഉണ്ണിക്ക് അടൂർ ഗോപാലകൃഷണൻ പുരസ്കാരം നൽകി. എഴുത്തുകാരെ ചന്ദ്രനിലേക്ക് അയക്കുന്ന കാലത്ത് ഭൂമിയിൽനിന്ന് പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കഥാ പുരസ്കാരം ഏറ്റുവാങ്ങിയ ഉണ്ണി ആർ പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജി.ആർ. ഇന്ദുഗോപൻ, പത്മ റാവു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.