കുമാരനാശാ​െൻറ പ്രതിമ നിർമാണം തുടങ്ങി

കുമാരനാശാൻെറ പ്രതിമ നിർമാണം തുടങ്ങി (ചിത്രം) കൊല്ലം: കാവ്യകൗമുദി സാഹിത്യസമിതിയുടെ നേതൃത്വത്തിൽ കൊല്ലം ബോട ്ട്ജെട്ടിക്കടുത്ത് മഹാകവി കുമാരനാശാൻെറ എട്ടടി ഉയരമുള്ള പൂർണകായ വെങ്കലപ്രതിമ നിർമിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി. 2020 ജനുവരി 17ന് പ്രതിമ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കാവ്യകൗമുദി ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരും രക്ഷാധികാരി എം.ജി.കെ. നായരും ചേർന്ന് പ്രതിമാനിർമാണ പ്രവർത്തനം തുടങ്ങി. കൊല്ലം ഇൻലാൻഡ് നാവിഗേഷൻ അസി. എക്സി. എൻജിനീയർ ജോയ് ജനാർദനൻ, വൈസ് പ്രസിഡൻറുമാരായ ബോബൻ നല്ലില, വിജയശ്രീ മധു, ജോയൻറ് സെക്രട്ടറിമാരായ മാമ്പള്ളി ജി. ആർ. രഘുനാഥൻ, ചവറ ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. 'കൊല്ലം ബീച്ചിൽ ഇൗദ്ഗാഹ് കൊല്ലം: കേരള നദ്വത്തുൽ മുജാഹിദീൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഇൗദ്ഗാഹ് പെരുന്നാൾദിവസം രാവിലെ 7.30ന് കൊല്ലം ബീച്ചിൽ നടക്കും. യുവപണ്ഡിതൻ മുഷ്താക്ക് സ്വലാഹി നേതൃത്വം നൽകും. കർബല ഇൗദ്ഗാഹിൽ നമസ്കാരമില്ല കൊല്ലം: പ്രതികൂല കാലാവസ്ഥ കാരണം കർബല ഇൗദ്ഗാഹിൽ ഇൗ വർഷം ബലിപെരുന്നാൾ നമസ്കാരം ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രാർഥന സംഗമം നടത്തണം കൊല്ലം: നാട്ടിൽ പ്രളയക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ബലിപെരുന്നാൾ ദിവസം എല്ലാ പള്ളികളിലും ദുരിതമനുഭവിക്കുന്നവർക്ക് പ്രേത്യക പ്രാർഥന നടത്തണമെന്ന് കേരള സുന്നി ജമാഅത്ത് യൂനിയൻ സംസ്ഥാന ചെയർമാൻ സയ്യിദ് നാസിമുദ്ദീൻ ബാഫഖി തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.