തണൽമരങ്ങൾ അപകടഭീഷണിയുയർത്തുന്നു

(ചിത്രം) ചാത്തന്നൂർ: ഉളിയനാട് ജങ്ഷനിൽ റോഡരികിൽ നിൽക്കുന്ന തണൽ മരങ്ങൾ അപകട ഭീഷണിയുയർത്തുന്നു. ബസ് കാത്തിരിപ്പു കേന്ദ്രത്തിനരുകിലായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മഴയിലും കാറ്റിലും ഒടിഞ്ഞ് വീണ് അപകടങ്ങൾ പതിവാണ്. ഉളിയനാട് ഗവ.ഹൈസ്കൂളിലെ കുട്ടികൾ ഇവിടെയാണ് ബസ് കാത്ത് നിൽക്കുന്നത്. ചിറക്കര വില്ലേജ് ഓഫിസിലേക്കും സഹകരണ ബാങ്കിലേക്കും എത്തുന്ന നിരവധി ആളുകളാണ് കാത്തിരിപ്പുകേന്ദ്രത്തിലും വൃക്ഷത്തിൻെറ ചുവട്ടിലുമായി നിൽക്കുന്നത്. രാത്രിയിൽ ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ നിന്നുള്ള പ്രകാശം വൃക്ഷങ്ങളുടെ മറവിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ലഭിക്കുകയില്ല. ജനത്തിന് ബുദ്ധിമുട്ടും അപകട ഭീതിയും ഉയർത്തുന്ന തണൽമരങ്ങൾ മുറിച്ച് നീക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം. സ്നേഹപ്പൊതികളുമായി കുട്ടികൾ (ചിത്രം) കൊട്ടിയം: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുമായി കുട്ടികളെത്തി. കൊട്ടിയം തഴുത്തല മുസ്ലിം യു.പി സ്കൂളിലെ കുട്ടികളാണ് സ്നേഹപ്പൊതികളുമായെത്തിയത്. നെടുങ്ങോലം സർക്കാർ രാമറാവു ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് കുട്ടികൾ സ്നേഹപ്പൊതികൾ വിതരണം ചെയ്തത്. സ്കൂൾ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. വാർഷിക പൊതുയോഗവും അവാർഡ് വിതരണവും (ചിത്രം) കൊട്ടിയം: കേരള വിശ്വകർമ സഭ വടക്കേവിള ശാഖയുടെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും യൂനിയൻ പ്രസിഡൻറ് വി. മോഹൻദാസ്‌ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. ശിവരാജൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ കോർപറേഷൻ എക്സി.എൻജിനീയർ ഇ.കെ. മുരളീ മോഹൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. എൻ.ദാമോദരൻ ആചാരി, വിപിനജ ശിവരാജൻ, സി.കമലമ്മാൾ, രമ ശിവശങ്കരൻ, രേണുക ഗോപാൽ, അനിത ഗോപാലകൃഷ്ണൻ, അജുകുമാർ, കെ. ദിവാകരൻ, എം. ബാബു, എൻ.വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.