....C+W.... കൊല്ലം: ജനയുഗം വാരിക മുൻ പത്രാധിപരും കേരള പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന ആര്യാട് ഗ ോപിയുടെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബും ആര്യാട് ഗോപി ട്രസ്റ്റും ചേർന്ന് ദൃശ്യമാധ്യമ പുരസ്കാരസമർപ്പണവും അനുസ്മരണവും നടത്തി. അനുസ്മരണസമ്മേളനം എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം ആര്യാട് ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി പ്രിൻസിപ്പൽ കറസ്പോണ്ടൻറ് ജോഷി കുര്യന് വേണ്ടി കൊല്ലം ലേഖകൻ ഡി. ബിനോയി ഏറ്റുവാങ്ങി. പ്രസ്ക്ലബ് സെക്രട്ടറി ജി. ബിജു സ്വാഗതവും ഗോപിക എ. ആര്യാട് നന്ദിയും പറഞ്ഞു. പ്രളയബാധിതരെ സഹായിക്കാൻ രംഗത്ത് കൊട്ടിയം: പ്രളയബാധിതരെ സഹായിക്കാൻ വെൺപാലക്കര ശാരദാവിലാസിനി വായനശാലയും. കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ശേഖരിച്ച ഭക്ഷണസാധനങ്ങളും മറ്റ് അവശ്യസാധനങ്ങളും ഞായറാഴ്ച കൈമാറും. സഹായങ്ങൾ നൽകാൻ താൽപര്യമുള്ളവർ വായനശാലാ സെക്രട്ടറിയുമായി ബന്ധപ്പെടണം. ....C+W.... 'മദ്യം രാജ്യം വിടണം' സന്ദേശസമ്മേളനം (ചിത്രം) കൊല്ലം മദ്യനിരോധനസമതി ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'മദ്യം രാജ്യം വിടണം' എന്നുള്ള സന്ദേശസമ്മേളനം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലപ്രസിഡൻറ് രാധാകൃഷ്ണൻ പെരുമ്പലത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അമ്പാടി സുരേന്ദ്രൻ, ജില്ല സെക്രട്ടറി കുഞ്ഞച്ചൻ പരുത്തിയറ, പ്രഫ. സാം പനംകുന്നേൽ, കെ.വി. രാജഗോപാലൻനായർ, അഖില റെനിങ്സൺ, ഡിക്സൺ സയറസ്, ഷീബ, അംബിക, ഇ. ബ്രാഹിംകുട്ടി, റെനിങ്സൺ ബെഞ്ചമിൻ, ആൽബർട്ട്, സുന്ദരൻ, യു.കെ. അഹമ്മദ്കോയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.