വർക്കല: രാഷ്ട്രീയ പ്രവർത്തനത്തിലും ഭരണത്തിലും എല്ലായ്പ്പോഴും ശരിയുടെ പക്ഷത്തുനിന്ന നേതാവും മികച്ച ഭരണാധികാ രിയുമായിരുന്നു ജി. കാർത്തികേയനെന്ന് അടൂർ പ്രകാശ് എം.പി. വർക്കലയിൽ ജി. കാർത്തികേയൻ ഫൗണ്ടേഷൻെറ ഓഫിസ് മൈതാനം ഗംഗ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജീവിതത്തിൽ പുലർത്തിയിരുന്ന ജനപക്ഷ നിലപാടുകളും രാഷ്ട്രീയത്തിനതീതമായ സൗഹൃദബന്ധങ്ങളും സാംസ്കാരിക മൂല്യങ്ങളും കാർത്തികേയൻെറ പൊതുസ്വീകാര്യത വർധിപ്പിക്കുകയായിരുെന്നന്നും എം.പി പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ വർക്കല കഹാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി. വിജയൻ, ബി. ഷാലി, യു.ഡി.എഫ് വർക്കല മണ്ഡലം ചെയർമാൻ ബി. ധനപാലൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസീം ഹുസൈൻ, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വർക്കല എസ്. അൻവർ, കൗൺസിലർമാരായ എസ്. ജയശ്രീ, പാറപ്പുറം ഹബീബുല്ല എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.