തിരുവനന്തപുരം: ബി.ടി.ആർ ഭവനിൽ നടന്ന ബെഫി ജില്ല സമ്മേളനം ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻെറ സമ്പദ്വ ്യവസ്ഥയുടെ സംരക്ഷണം ബാങ്ക് ജീവനക്കാരുടെ കർത്തവ്യമാണെന്നും മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾ നേടിയെടുക്കുന്നതിനൊപ്പം ഇത്തരം ദൗത്യങ്ങൾ കൂടി അവർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ദേശസാത്കരണത്തിൻെറ അമ്പതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബെഫി ന്യൂസ് പ്രത്യേക പതിപ്പിൻെറ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ബെഫി സംസ്ഥാന ജോയൻറ് സെക്രട്ടറി സി. ജയരാജൻ സംഘടനാറിപ്പോർട്ടും ജില്ല സെക്രട്ടറി കെ.പി. ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.കെ. ശ്രീകുമാരൻ നായർ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ. ഹരികുമാർ (പ്രസി.- കനറാ ബാങ്ക്), എസ്.എൽ. ദിലീപ് (സെക്ര.- ബാങ്ക് ഓഫ് ബറോഡ), എൻ. നിഷാന്ത് (ട്രഷ. -എസ്.ബി.ഐ), സുധ (വനിതാ സബ് കമ്മിറ്റി കൺ.-എച്ച്.ഡി.എഫ്.സി ബാങ്ക് സ്റ്റാഫ്), ഡി. വിനോദ് (എസ്.ബി.ഐ), പി.കെ. ശ്രീകുമാരൻ നായർ (എച്ച്.ഡി.എഫ്.സി ബാങ്ക്), കെ. മഞ്ജുഷ (ജില്ല ബാങ്ക്), സിജോ സി.ഒ (വൈസ് പ്രസിഡൻറുമാർ -റിസർവ് ബാങ്ക്), എസ്. പ്രസാദ് (ജില്ല ബാങ്ക്), കെ.ജി. സുനിൽകുമാർ (കനറാ ബാങ്ക്), കെ.ജി. മഹേഷ് (യു.ബി.ഐ), ജി. പ്രശാന്ത് ( ജോ. സെക്രട്ടറിമാർ -കേരള ഗ്രാമീൺ ബാങ്ക്). RAJ0220.jpg Photos attached RAJ0240 - S.L.Dileep Secretary RAJ 0243 - K.Harikumar President
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.