കിളിമാനൂർ: വീട്ടുവളപ്പിലെ ചന്ദനമരങ്ങൾ മുറിച്ചുവിറ്റെന്ന പരാതിയെതുടർന്ന് മടവൂരിൽ കോൺഗ്രസ് നേതാവിൻെറ വീട്ടി ൽ ഫോറസ്റ്റ് വിജിലൻസ് െഫ്ലെയിങ് സ്ക്വാഡ് പരിശോധന നടത്തി. മടവൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറും മടവൂർ പഞ്ചായത്ത് അംഗവുമായ എം.ജി. മോഹൻദാസിൻെറ വീട്ടിലാണ് വെള്ളിയാഴ്ച ഫോറസ്റ്റ് സംഘം പരിശോധനക്കെത്തിയത്. ഡി.എഫ്.ഒ ആയി വനംവകുപ്പിൽനിന്ന് വിരമിച്ചയാളാണ് എം.ജി. മോഹൻദാസ്. ഫോറസ്റ്റ് സംഘത്തിന് ടോൾ ഫ്രീ നമ്പറിൽ ലഭിച്ച പരാതിയെതുടർന്നായിരുന്നു പരിശോധന. എന്നാൽ പരിശോധയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഫോറസ്റ്റ് വിജിലൻസ് സംഘം പുറത്ത് വിട്ടിട്ടില്ല. രാത്രിയോടെ പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, രാത്രി ഏേഴാടെ സ്വന്തം പറമ്പിൽനിന്ന ചന്ദനമരം ആരോ മോഷ്ടിച്ച് കടത്തിയെന്നാരോപിച്ച് പള്ളിക്കൽ സ്റ്റേഷനിൽ ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.