കിളിമാനൂർ: അഗതിരഹിതകേരളം പദ്ധതിയുടെ മൂന്നാംഘട്ട ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം പള്ളിക്കൽ പഞ്ചായത്തിൽ നടന്ന ു. പള്ളിക്കൽ പഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട്, കുടുംബശ്രീ ജില്ലമിഷൻ ചലഞ്ച് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് അഗതിരഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. മൂന്നാംഘട്ടത്തിൽ 135 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഭാഗമായ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി.പി. മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഹസീന, പഞ്ചായത്തംഗങ്ങളായ എസ്. പുഷ്പലത, എം. നാസർഖാൻ, എൻ. അബുത്വാലിബ്, പ്രസന്നദേവരാജൻ, മിനി കുമാരി, നിസാമുദ്ദീൻ, സുധിരാജ്, നസീർ, ആസൂത്രണസമിതിയംഗങ്ങളായ എം.എ. റഹിം, സജീബ്ഹാഷിം തുടങ്ങിയവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ സ്വാഗതവും അക്കൗണ്ടൻറ് സുനിത നന്ദിയും പറഞ്ഞു. ചിത്രവിവരണം 20190809_103555-1(1) പള്ളിക്കൽ പഞ്ചായത്തിലെ അഗതിരഹിതകേരളം പദ്ധതിയുടെ മൂന്നാംഘട്ടം ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി.പി. മുരളി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.