തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായി െഎ.ജി എം.ആർ. അജിത്കുമാറിനെ നിയമിച്ചു. നിലവിൽ െഎ.ജി റാങ്കി ലുള്ള ഉദ്യോഗസ്ഥനാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ. സിറ്റി പൊലീസ് കമീഷണറായ ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിലാണ് ദക്ഷിണമേഖല െഎ.ജിയായിരുന്ന അജിത്കുമാറിനെ നിയമിച്ചത്. പൊലീസ് ആസ്ഥാനത്തെ െഎ.ജിയായ ബൽറാം കുമാർ ഉപാധ്യായയാണ് പുതിയ ദക്ഷിണമേഖല ഐ.ജി. കേന്ദ്ര ഡെപ്യൂേട്ടഷൻ കഴിഞ്ഞ് കേരള പൊലീസിലേക്ക് മടങ്ങിയെത്തിയ ഹർഷിത അട്ടലൂരിയെ ക്രൈംബ്രാഞ്ച് ഡി.െഎ.ജിയായും എച്ച്. നാഗരാജുവിനെ പൊലീസ് ആസ്ഥാനത്ത് ഡി.െഎ.ജിയായും നിയമിച്ചു. കർണാടകയിൽനിന്ന് കേഡർ മാറ്റത്തിലൂടെ കേരളത്തിലെത്തിയ ദിവ്യാ ഗോപിനാഥിനെ ഇൻഫർമേഷൻ ടെക്നോളജി എസ്.പിയായി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.