വർക്കല: നിരവധി കവർച്ചക്കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയിലായി. മുമ്പ് വര്‍ക്കല രാമന്തളി കനാല്‍ പുറമ്പോക്കില്‍ താമസിച്ചുവന്നിരുന്ന ശിവ എന്ന ഫിറോസ് (36) ആണ് അറസ്റ്റിലായത്. 2007ഏപ്രിൽ ഏഴിന് പുനലൂർ മാധവവിലാസത്തില്‍ മധുവിനെ ഇളമ്പല്‍ എന്ന സ്ഥലത്ത് വെട്ടിപ്പരിക്കേല്‍പിച്ച് 28,000രൂപ കവര്‍ന്നതിന് ശേഷം കടന്നുകളയുകയായിരുന്നു. കര്‍ണാടകയില്‍ മംഗലാപുരത്ത് സൂരത്ത്കല്‍ എന്ന സ്ഥലത്ത് കുടുംബവുമായി കഴിഞ്ഞ് വരികയായിരുന്നു. രണ്ട് മാസമായി കുടുംബം വര്‍ക്കല കുരയ്ക്കണ്ണി തിരുവമ്പാടിയിലെത്തി താമസം തുടങ്ങി. തുടര്‍ന്ന് പ്രതി വര്‍ക്കലയില്‍ വന്നുപോകാറുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് രഹസ്യനിരീക്ഷണം നടത്തി പിടികൂടിയത്. 15ഓളം കേസുകളില്‍ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. കല്ലമ്പലം, പാരിപ്പള്ളി, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. 2007ല്‍ കഴക്കൂട്ടം സ്വദേശിയായ ഒരു വ്യവസായിയില്‍നിന്ന് 50,000 രൂപക്ക് ക്വട്ടേഷന്‍ ഏറ്റെടുത്ത ശേഷം വര്‍ക്കല ചിലക്കൂര്‍ ശ്രീപൂയം വീട്ടില്‍ സത്യശീലനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയാണ്. 2007ല്‍ വര്‍ക്കല ചെമ്മരുതി മുത്താന മുസ്ലിംപള്ളിക്ക് സമീപം രമണിമന്ദിരത്തില്‍ കിരണിനെ കോവൂര്‍ വായനശാലക്ക് സമീപം പുലർച്ച നാലരയോടെ പത്രവിതരണം നടത്തവേ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ വാള്‍ െവച്ചശേഷം കൈയില്‍ കിടന്ന ഒരു പവന്‍ ബ്രൈസ്ലെറ്റും അരപവന്‍ മോതിരവും കഴുത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ ഏലസും കവര്‍ച്ച ചെയ്ത ശേഷം വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടാം പ്രതിയുമാണ്. 2004ല്‍ വര്‍ക്കല വെട്ടൂര്‍ മാടന്‍നട ഇളപ്പില്‍ ഷൈൻെറ ഗ്രീന്‍വ്യൂവീടിൻെറ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന് 39 പവനും 88,000 രൂപയും കവര്‍ച്ച ചെയ്ത കേസിലും രണ്ടാം പ്രതിയാണ്. 2008ല്‍ പരവൂര്‍ പൊഴിക്കര പത്മവിലാസത്തിൽ ബിനുവിനെ 10 ലക്ഷം രൂപയുടെ വിദേശ കറന്‍സി എക്സ്ചേഞ്ചിന് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വര്‍ക്കല ആലിയിറക്കത്ത് എത്തിച്ച് മുഖത്തും തലക്കും നെഞ്ചിലും മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച് ഒമ്പത് ലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്ത കേസിലെ ഒന്നാം പ്രതിയുമാണ്. കല്ലമ്പലം ഒറ്റൂര്‍ കൃഷ്ണവിലാസത്തില്‍ രാമചന്ദ്രന്‍ എന്നയാളെ 2005ല്‍ പ്രഭാത സവാരിക്കിടെ തടഞ്ഞുനിര്‍ത്തി വാള്‍ കാണിച്ച് മാല കവര്‍ച്ച ചെയ്ത കേസിലും പരവൂര്‍ പൂതക്കുളം ഡോക്ടര്‍മുക്ക് അശ്വതിവീട്ടില്‍ സന്ദീപിനെ 2006ല്‍ വെട്ടി പരിക്കേല്‍പ്പിച്ച് 50000 രൂപ പിടിച്ച് പറിച്ച കേസിലും പ്രതിയാണ്. വര്‍ക്കല പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, അഡീഷനൽ എസ്.ഐ സാജന്‍, പൊലീസുകാരായ മുരളീധരന്‍, ജയ്‌മുരുകന്‍ എന്നിവരാണ് ഇടവ ശ്രീയേറ്റില്‍നിന്ന് കഴിഞ്ഞദിവസം ഫിറോസിനെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചികിത്സാകാർഡിൽ പേര് ചേർക്കുന്നു വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ നിലവിൽ ചികിത്സാകാർഡുള്ളവർക്ക് കുടുംബാംഗങ്ങളുടെ പേരുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇപ്പോൾ കൂട്ടിച്ചേർക്കാം. പഞ്ചായത്ത് ഓഫിസിൽ ഇതിൻെറ ജോലികൾ ആരംഭിച്ചു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡൻറ് വി. സുമംഗല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.