പെരുമാതുറ: രജിസ്ട്രേഷന് കൊണ്ടുപോയ പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുൻ എം.പി അഡ്വ. സമ്പത്ത് അനുവദിച്ച ആംബുലൻസ് അഞ്ച് മാസമായിട്ടും തിരിച്ചെത്താത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മാർച്ചും ധർണയും ന്നടത്തി. പെരുമാതുറ പെട്രോൾ പമ്പിന് സമീപത്ത് നിന്നാരംഭിച്ച മാർച്ച് പെരുമാതുറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കഠിനംകുളം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് തോന്നയ്ക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ മുന്നിൽകണ്ട് ജനത്തെ പറ്റിച്ച് രാഷ്ട്രീയ നാടകം കളിക്കുകയാണ് അഡ്വ. സമ്പത്തും കൂട്ടരും ചെയ്യ്തത്. എവിടെ നിന്നോ ഒരു ആംബുലൻസ് എത്തിച്ച് ഉദ്ഘാടനം ആഘോഷിച്ചശേഷം രജിസ്ട്രേഷന് കൊണ്ട് പോയതാണ്. എന്നാൽ മാസം അഞ്ച് കഴിഞ്ഞിട്ടും ആംബുലൻസ് തിരിച്ചെത്താത്തതിന് പിന്നിലുള്ള നാടകം വെളിച്ചത്ത് കൊണ്ടുവരുമെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും തോന്നയ്ക്കൽ ജമാൽ പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് മുനീർ കൂരവിള അധ്യക്ഷത വഹിച്ചു. ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കടവിളാകം കബീർ, ഷഹീർഖരിം, കമാൽ മെമ്പർ, സുൾഫി സാഗർ, അൻസർ പെരുമാതുറ, ഷെഹിൻ പള്ളിനട, മൺസൂർ ഗസാലി, നൗഷാദ്, ഒറ്റപന ഷാജഹാൻ, കൊട്ടാരംതുരുത്ത് സലാം, എസ്.എം. അഷ്റഫ്, നവാസ്, അനസ് മാടൻവിള എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.