ശസ്ത്രക്രിയക്ക്​ ധനസഹായം ​നൽകി

ആറ്റിങ്ങല്‍: തെരുവില്‍ പാട്ടുപാടി സ്വരൂപിച്ച 25000 രൂപ ചികിത്സക്ക് വഴിയില്ലാതെ വിഷമിച്ച കുടുംബത്തിന് സമ്മാനിച്ച് അജില്‍മണിമുത്തിൻെറയും സംഘത്തിൻെറയും മാതൃക. മണിനാദം റോഡ് മ്യൂസിക്കല്‍ ഷോ എന്ന പേരില്‍ തെരുവോരങ്ങളില്‍ കലാഭവന്‍മണിയുടെ നാടന്‍പാട്ടുകള്‍ പാടി സ്വരൂപിച്ച തുകയാണ് കൈമാറിയത്. ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ തിരുവനന്തപുരം മെഡിക്കല്‍കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് സ്വദേശി നസീറക്കാണ് (12) സഹായം നൽകിയത്. മണിനാദം ചെയര്‍മാന്‍ അജില്‍മണിമുത്ത്, സജീവ്, അജി, ദേവുചാലക്കുടി, കുക്കു, ബിജു, ലിജു, ജിതിന്‍, ഷാജിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് തെരുവോരങ്ങളില്‍ പാട്ടുപാടി പണം സ്വരൂപിച്ചത്. ആറ്റിങ്ങല്‍ സി.ഐ വി.വി. ദിപിന്‍ നസീറയുടെ കുടുംബത്തിന് സഹായം കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.