സ്വദേശി ഉൽപന്ന ​പ്രദർശനവും നിർമാണ പരിശീലനവും

തിരുവനന്തപുരം: ഗാന്ധി സൻെറർ ഫോർ റൂറൽ ഡെവലപ്മൻെറും സ്വദേശി ട്രസ്റ്റും തിരുവനന്തപുരം വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വദേശി ഫെസ്റ്റിവൽ ഉൽപന്ന പ്രദർശനവും നാടൻ ഉൽപന്ന നിർമാണ പരിശീലനവും വൈ.എം.സി.എ ഹാളിൽ രണ്ടുമുതൽ 24 വരെ നടക്കും. സ്വദേശി ഫെസ്റ്റിവൽ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. യന്ത്രം ഉപയോഗിച്ചുള്ള പേപ്പർ ബാഗ് നിർമാണ പരിപാടി ഏഴിന് 4.30 മണിക്ക് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. 'ഗാന്ധി 150' ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഒമ്പതിന് 10.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിക്കും. ഗാന്ധി 150 നേതൃസംഗമ പരിപാടി 17ന് മൂന്ന് മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾക്ക് 9447154338, 9495954338.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.