കഠിനംകുളത്ത് ആയിരങ്ങളുടെ ബലിതർപ്പണം സുരക്ഷ ക്രമീകരണം ഒരുക്കാത്തതിൽ പ്രതിഷേധം

കഠിനംകുളം: ആയിരങ്ങൾ ബലിതർപ്പണംചെയ്ത കഠിനംകുളത്ത് പൊലീസി‍ൻെറ സുരക്ഷ ക്രമീകരണങ്ങളൊരുക്കാത്തത് പ്രതിഷേധത്ത ിന് ഇടയാക്കി. ജില്ലക്കകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് വാഹനങ്ങളിലാണ് ആളുകൾ ഇവിടെ എത്തിച്ചേർന്നത്. ഗതാഗത നിയന്ത്രണം ഒരുക്കാൻ കഠിനംകുളം പൊലീസിൽനിന്ന് ഒരാൾപോലും ഇവിടെ ഇല്ലായിരുന്നു. നാട്ടുകാർ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ സ്റ്റേഷനിലെ എസ്.എച്ച്.ഒ, എസ്.ഐ ഉൾപ്പെടെ 20 ഉദ്യോഗസ്ഥരും വർക്കല പാപനാശത്ത് ഡ്യൂട്ടിയിലെന്നാണ് അറിയാൻ കഴിഞ്ഞത്. ശംഖുംമുഖം ഉൾപ്പെടെ പലതീരങ്ങളിലും കടലാക്രമണ ഭീഷണിയുള്ളത് കാരണം കഠിനംകുളം ആറാട്ടുകടവ് തീരത്ത് ബലിതർപ്പണത്തിന് തിരക്ക് കൂടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. വെളുപ്പിന് തന്നെ വലിയ തിക്കുംതിരക്കുമാണ് തീരത്തും ഇവിടേക്കെത്തുന്ന റോഡുകളിലും അനുഭവപ്പെട്ടത്. രാവിലെ ഏഴോടെ ഗതാഗതക്കുരുക്ക് ശക്തമായി. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫെലിക്സ് ഉൾപ്പെടുന്ന പൊതുപ്രവർത്തകരാണ് ഗതാഗതം നിയന്ത്രിക്കാനിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.