ചടയമംഗലം: ഇട്ടിവ പഞ്ചായത്ത് പടിക്കൽ പട്ടാണിമുക്ക് നിവാസികളുടെ നേതൃത്വത്തിൽ ഉപരോധം നടത്തി. പുതുതായി ആരംഭിക്ക ുന്ന നോവ കുപ്പിവെള്ള ഫാക്ടറിക്ക് ലൈസൻസ് പുതുക്കിനൽകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കുപ്പിവെള്ള ഫാക്ടറി വരുന്നതിനെതിരെ 365 ദിവസമായി പ്രദേശവാസികൾ സമരത്തിലാണ്. കുടിവെള്ള ദൗർലഭ്യ മേഖലയായി സർക്കാർ പ്രഖ്യാപിച്ച പ്രദേശത്താണ് സ്വകാര്യവ്യക്തി കുപ്പിവെള്ള ഫാക്ടറിയുടെ പ്രവർത്തനവുമായി രംഗത്തുവന്നത്. ഒാഡിറ്റോറിയം നിർമാണം എന്ന വ്യാജേനയാണ് ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസികൾക്കെതിരെ നിരവധി കേസുകളാണ് പൊലീസ് എടുത്തത്. ഫാക്ടറി നിർമാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഫാക്ടറി ഉടമ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി സ്വീകരിച്ചത്. പഞ്ചായത്ത് അംഗം ഷാഹിന മുണ്ടപ്പള്ളി ഹൈകോടതിയെ സമീപിച്ച് ഫാക്ടറിക്ക് ലൈസൻസ് നൽകിയ നടപടി ചോദ്യം ചെയ്തു. കോടതി ഫാക്ടറി തുറക്കുന്നതിന് താൽക്കാലിക വിലക്ക് നൽകി. കോടതിയിൽ കേസ് നിലനിൽക്കവെയാണ് ഫാക്ടറി ഉടമ ലൈസൻസ് പുതുക്കുന്നതിനായി ഇട്ടിവ പഞ്ചായത്തിനെ സമീപിച്ചത്. ഈ സാഹചര്യത്തിൽ ലൈസൻസ് പുതുക്കിനൽകരുതെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുട്ടി മുണ്ടപ്പള്ളി അധ്യക്ഷതവഹിച്ചു. പാരിസ്ഥിതിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ശ്രീകുമാർ, നസീബ് റഹ്‌മാൻ, വി.ടി. സിബി, ഡി. ചന്ദ്രബോസ്, സിറാജുദ്ദീൻ, ജോബി കാട്ടാമ്പള്ളി, മണ്ണൂർ ബാബു, ഷുജാഹുൽ മുൽക്ക്, ഷാഹിന ഇബ്രാഹിം, ആഷിക്ക് അസീസ്, സൂസമ്മ, ഷെമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.