അഞ്ചൽ: അഞ്ചൽ സർവിസ് സഹകരണ ബാങ്ക് നടത്തിയ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് വി.എസ് സതീശ് അധ്യക് ഷത വഹിച്ചു. ഉന്നതവിജയം നേടിയ സഹകാരികളുടെ മക്കളെയും ബി.എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഒന്നാം റാങ്ക് ജേതാവ് പൂജ സജീവിനെയും അനുമോദിച്ചു. കശുവണ്ടി കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ മിനി സുരേഷ്, എം.എം. ഹംസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡി. വിശ്വസേനൻ, ലിജു ജമാൽ, ബി. സേതുനാഥ്, എസ്. സൂരജ്, ജി. പ്രമോദ്, ടി. ഹാരിസ്, രേണുക ജി. നായർ, ആർ. സുലോചന, വൈസ് പ്രസിഡൻറ് എസ്. സുജേഷ്, സെക്രട്ടറി ഇൻ ചാർജ് സി. ശശിലേഖ എന്നിവർ സംസാരിച്ചു. 'ആരോഗ്യപൂർവം' മാജിക് ബോധവത്കരണം അഞ്ചൽ: ജങ്ക് ഫുഡ്, നൂഡിൽസ്, സഭ്യേതരമായ വസ്ത്രധാരണം മുതലായവയുടെ ദോഷവശങ്ങളെപ്പറ്റി പ്രതിപാദിച്ചുകൊണ്ടുള്ള 'ആരോഗ്യ പൂർവം' മാജിക് ബോധവത്കരണം മജീഷ്യൻ നാഥിൻെറ നേതൃത്വത്തിൽ അഞ്ചൽ സൻെറ് ജോർജ് സ്കൂളിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.