പുനലൂർ: കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് പുനലൂർ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തുമെന്ന് മന്ത്രി കെ.കെ. ശൈ ലജ. താലൂക്ക് ആശുപത്രിയിൽ 55,000 ഡയാലിസിസ് നടത്തിയതിൻെറ വിജയ് സംഗമവും കുട്ടികളുടെ ദന്ത വിഭാഗവും ഫേക്കോ സർജറി വിഭാഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 68 കോടിയുടെ പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ഈ ആശുപത്രി കിഴക്കൻ മേഖലയിലെ പ്രധാന ആശുപത്രിയാക്കി മാറ്റുമെന്നും അവർ പറഞ്ഞു. മന്ത്രി. കെ. രാജു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ, ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ, വൈസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, നെൽസൺ സെബാസ്റ്റ്യൻ, സുഭാഷ് ജി. നാഥ്, സുരേന്ദ്രനാഥ തിലക്, കെ. ധർമരാജൻ, എച്ച്.എം.സി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പുനലൂർ: അച്ചൻകോവിൽ ഗവ. വി.എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാളകത്തെ ആശ്വാസ് ലഹരി വിമോചനകേന്ദ്രവുമായി ചേർന്നാണ് ബോധവത്കരണം നൽകിയത്. പ്രിൻസിപ്പൽ ഡി.എസ്. മനു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വി. ദീപ, സി. സൂരജ്, കെ.ഡി. ബാലകൃഷ്ണൻ, അധ്യാപകരായ സിജു കെ. ഭാനു, അജയകുമാർ, എ.കെ. ജോഷി, രാജി, വിഷ്ണു, വിനീത്, ഫിറോസ് ഖാൻ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.