പോത്തൻകോട്: 80 വർഷമായി അയിരൂപ്പാറ നിവാസികൾക്ക് ശുദ്ധവായുവും തണലും പ്രദാനം ചെയ്യുന്ന അരയാൽ മുത്തശ്ശിയെ ആദരിച്ച ു. ഫ്രാപ്പ്, അയിരൂപ്പാറ പൗരാവലി, കെ.പി. ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്‌കൂളിലെ പരിസ്ഥിതി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചത്. ആണിയടിച്ചും ബോർഡുകൾ വെച്ചും വികൃതമാക്കിയിരുന്ന ആൽ വൃക്ഷത്തിൻെറ തടിയും ചുവടും വൃത്തിയാക്കി ചായമടിച്ച് മനോഹരമാക്കുകയും ചെയ്തു. മുറിച്ചുമാറ്റൽ ഭീഷണി നേരിടുന്ന ആൽമരം സംരക്ഷിക്കേണ്ടതിൻെറ പ്രാധാന്യം വിശദമാക്കുന്ന ബോർഡും സ്ഥാപിച്ചു. പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയും കാര്യവട്ടം ശ്രീകണ്ഠൻ നായരും ചേർന്ന് വൃക്ഷ മുത്തശ്ശിക്ക് പൊന്നാടയണിയിച്ചു. 80 വർഷം മുമ്പ് ആൽമരം നട്ട രാഘവൻ പിള്ള, മാതു പണിക്കർ എന്നിവരെ യോഗത്തിൽ അനുസ്മരിച്ചു. ഗോപകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ ഫ്രാപ്പ് സെക്രട്ടറി നിസാമുദ്ദീൻ, വട്ടപ്പാറ സോമശേഖരപിള്ള, അംബിക, റുവൈസ്, ദീപ രാജേഷ് എന്നിവർ സംസാരിച്ചു. IMG-20190730-WA0260(1) ക്യാപ്‌ഷൻ: അയിരൂപ്പാറ ജങ്ഷനിലെ അരയാൽ മുത്തശ്ശിയെ പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയും കാര്യവട്ടം ശ്രീകണ്ഠൻ നായരും ചേർന്ന് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.