തിരുവനന്തപുരം: വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് എഫ്.ഐ.ടി.യു. ഇടതു -വലതു ഭരണ സമിതികൾ വഴിയോര കച്ചവടക്കാരെ രണ്ടാം തരം പൗരന്മാരായി കാണുകയും നഗരസഭകൾ നിയമം നടപ്പാക്കാൻ അലംഭാവം കാണിക്കുകയുമാണ്. ഈ മേഖലയിൽ ഉപജീവനം നടത്തുന്ന വലിയ വിഭാഗം ഗ്രാമങ്ങളിലാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് കലക്ടറേറ്റ് പടിക്കൽ നിരാഹാര സമരവും സെക്രേട്ടറിയറ്റ് മാർച്ചും സംഘടിപ്പിക്കുമെന്നും എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് മധു കല്ലറ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.