സാൻറിയാഗോ മാർട്ടിൻെറ സഹായിയുേടത് മുങ്ങിമരണമല്ലെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കോയമ്പത്തൂർ: ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിൻെറ സഹായിയെ കൊലപ്പെടുത്തിയതാവാമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുങ്ങിമരിച്ചതായാണ് നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കോയമ്പത്തൂരിലെ മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ അക്കൗണ്ടൻറായ തുടിയല്ലൂർ ജി.എൻ മിൽസ് ഉറുമാണ്ടംപാളയം ടി. പളനിസാമി (45) ആണ് മരിച്ചത്. േമയ് മൂന്നിന് വൈകീട്ട് കാരമട വെള്ളിയങ്കാട് ഭാഗത്തെ ജലാശയത്തിലാണ് പളനിസാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 30 മുതൽ മേയ് മൂന്നുവരെ മാർട്ടിൻെറ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിൻെറ ഭാഗമായി 22 വർഷമായി മാർട്ടിൻെറ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പളനിസാമിയെ ആദായനികുതി ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തിരുന്നു. പളനിസാമിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യെപ്പട്ട് മകൻ രോഹിൻകുമാർ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ ജുഡീഷ്യൽ മജിസ്ട്രേട്ട് എം. രാമദാസിൻെറ സാന്നിധ്യത്തിൽ മൂന്നംഗ ഫോറൻസിക് വിദഗ്ധ സംഘം റീപോസ്റ്റ്മോർട്ടം നടത്തി. ഇതിലൊരാളായ ഡോ.പി. സമ്പത്ത്കുമാർ കോയമ്പത്തൂർ ആറാമത് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് മുങ്ങിമരണമല്ലെന്നും കൊലപാതകമാവാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയത്. മറ്റു രണ്ടുപേരുടെയും റിപ്പോർട്ട് ലഭ്യമായശേഷം അന്വേഷണ നടപടികൾ ഉൗർജിതപ്പെടുത്താനാണ് പൊലീസിൻെറ തീരുമാനം. കെ.രാജേന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.