തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ബുധനാഴ്ച തിരുവല്ലം, ശംഖുംമുഖം ഭാഗങ്ങളിൽ വാഹന നിയന്ത്രണവും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. ശംഖുംമുഖത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ ബലിതർപ്പണം നടത്തുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ചാക്ക ഭാഗത്തുനിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ടതും ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ടതുമായ വാഹനങ്ങൾ ഇൗഞ്ചക്കൽ, കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴി പോകണം. ചാക്ക ഭാഗത്തുനിന്നും ശംഖുംമുഖം ഭാഗത്തേക്ക് ബലിതർപ്പണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ മാത്രം കടത്തിവിടുന്നതും നിർദിഷ്ട പാർക്കിങ് ഏരിയയിൽതന്നെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതുമാണ്. ശംഖുംമുഖം, എയർപോർട്ട് റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. തിരുവല്ലത്ത് വിഴിഞ്ഞം ഭാഗത്തുനിന്ന് വരുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ ജൂലൈ 30ന് അർധരാത്രി മുതൽ ബലിതർപ്പണം കഴിയുന്നതുവരെ വിഴിഞ്ഞം മുക്കോലയിൽനിന്ന് തിരിഞ്ഞ് ബാലരാമപുരം ഭാഗത്തേക്ക് പോകേണ്ടതാണ്. ചാക്ക ഭാഗത്തുനിന്നും വിഴിഞ്ഞം ഭാഗത്തേക്ക് വരുന്ന ഗുഡ്സ്, ഹെവി വാഹനങ്ങൾ ഇൗഞ്ചക്കലിൽനിന്നും തിരിഞ്ഞ് അട്ടക്കുളങ്ങര, കിള്ളിപ്പാലം, പാപ്പനംകോട് വഴി പോകേണ്ടതാണ്. കരുമം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പഴയ തിരുവല്ലം ജങ്ഷനിൽ എത്തി അവിടെനിന്നും തിരിഞ്ഞ് പാച്ചല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. കോവളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബൈപാസ് വഴി ഇൗഞ്ചക്കൽ ഭാഗത്തേക്ക് പോകണം. കുമരിചന്ത-തിരുവല്ലം-പാച്ചല്ലൂർ വരെയുള്ള ബൈപാസ് റോഡിലും തിരുവല്ലം ജങ്ഷൻ മുതൽ അമ്പലത്തറ വരെയും തിരുവല്ലം ജങ്ഷൻ-പഴയ തിരുവല്ലം-കരുമം-ചിത്രാഞ്ജലി സ്റ്റുഡിയോ വരെയുള്ള റോഡിൻെറ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവസരങ്ങളിൽ വാഹന ഉടമയുടെയോ/ഡ്രൈവറുടെയോ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ എഴുതി വാഹനത്തിൽ പ്രദർശിപ്പിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 0471 2558731, 2558732 നമ്പറുകളിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.