കല്ലമ്പലം: 'പ്ലാസ്റ്റിക് ഉപയോഗം കുറക്കൂ, ആവാസവ്യവസ്ഥ സംരക്ഷിക്കൂ' എന്ന സന്ദേശവുമായി പുല്ലൂർമുക്ക് ഗവ.എം.എൽ.പി. എസ് പ്രകൃതിസംരക്ഷണസംഗമവും കാൽനട ജാഥയും സംഘടിപ്പിച്ചു. ലോക പ്രകൃതിസംരക്ഷണദിനത്തിൽ സ്കൂളിന് സമീപം ഉപയോഗശൂന്യമായി കിടന്ന കുടവൂർച്ചിറയുടെ തീരത്താണ് പ്രകൃതിസംരക്ഷണ സംഗമം ഒരുക്കിയത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കാൽനട ജാഥയായി കുടവൂർച്ചിറയുടെ തീരത്തെത്തി. നാവായിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂര്യത്തുബീവി സംഗമം ഉദ്ഘാടനം ചെയ്തു. ഹരിത നിയമാവലിയുടെ പ്രഖ്യാപനം പ്രഥമാധ്യാപിക ഗംഗ നിർവഹിച്ചു. പേപ്പർ നിർമിത പോർട്ട് ഫോളിയോ ബാഗുകളും സ്റ്റെയിൻലസ് സ്റ്റീൽ വാർട്ടർ ബോട്ടിലുകളും വികസന സമിതി അംഗം ജിഹാദ് വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് പ്രിയങ്ക അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ ജയകുമാർ, സന്ധ്യ എന്നിവർ സംസാരിച്ചു. അധ്യാപകവിദ്യാർഥികളായ അൽതാഫ്, അൻസിയ, മുഹ്സിന എന്നിവർ നേതൃത്വം നൽകി. ലോക പ്രകൃതിസംരക്ഷണ ദിനത്തിൻെറ ഭാഗമായി പുല്ലൂർമുക്ക് ഗവ.എം.എൽ.പി.എസിലെ വിദ്യാർഥികൾ കുടവൂർച്ചിറയോരത്ത് ഒത്തുകൂടിയപ്പോൾ IMG-20190729-WA0129 IMG-20190729-WA0127 IMG-20190729-WA0128
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.