തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കുമായി ആഗസ്റ്റ് ഒന്ന് മുതൽ നടപ്പാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ആ ധുനികസൗകര്യമുള്ള ആശുപത്രികളെ ഉൾെപ്പടുത്തിയും ഘടനയിൽ സമൂലമായ മാറ്റം വരുത്തിയും നടപ്പാക്കണമെന്ന് കെ.ജി.ഒ.യു സംസ്ഥാന പ്രസിഡൻറ് കെ. വിമലൻ. കെ.ജി.ഒ.യു ജില്ലകമ്മിറ്റി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബി.എൽ. അനിൽകുമാർ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ജി. ദിലീപ്, ഷിബു ചാക്കോ, ഡോ. രാധാകൃഷ്ണൻ, ജില്ല ട്രഷറർ എ. നിസാമുദ്ദീൻ, ജില്ല ഭാരവാഹികളായ ഡോ. പ്രദീപ്, എ. നൗഫൽ, എസ്.ഒ. ഷാജികുമാർ, ഡോ. എ. അരവിന്ദ് എന്നിവർ സംസാരിച്ചു. photo KGOU jpg മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ.യു തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രേട്ടറിയറ്റ് മാർച്ച് സംസ്ഥാന പ്രസിഡൻറ് കെ. വിമലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.