മോദിസർക്കാർ തൊഴിലാളികളെ അടിമകളാക്കുന്നു

തിരുവനന്തപുരം: കുറഞ്ഞ വേതനം 178 രൂപയായി നിശ്ചയിച്ചതും തൊഴിൽനിയമങ്ങളാകെ മാറ്റി എഴുതി പുതിയ തൊഴിൽ കോഡുകളാക്ക ി പാർലമൻെറിൽ അവതരിപ്പിച്ചതും തൊഴിലാളിവർഗത്തെ കൂലി അടിമകളാക്കി മാറ്റാൻ വേണ്ടിയാണെന്ന് ഹിന്ദു മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി അഡ്വ. ജി. സുഗുണൻ പ്രസ്താവിച്ചു. കേരള ആർട്ടിസാൻസ് ആൻഡ് നിർമാണ തൊഴിലാളി ഫെഡറേഷൻ ജില്ല പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറിൻെറ പ്രസ്താവന സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള രാജ്യത്തെ നല്ലൊരു ശതമാനം വരുന്ന അവിദഗ്ധതൊഴിലാളികളോടുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.