യൂത്ത്​ കോൺഗ്രസ്​ മാർച്ച്​; നഗരത്തിൽ ഇന്ന്​ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൻെറ സെക്രേട്ടറിയറ്റ് മാർച്ചിനോടനുബന്ധിച്ച് തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാവിലെ 10 മുതൽ മാർച്ച് തീരുന്നതുവരെ ആർ.ആർ ലാമ്പ്-പബ്ലിക് ലൈബ്രറി-രക്തസാക്ഷി മണ്ഡപം-വി.െജ.ടി-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളജ് വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടായിരിക്കും. നഗരത്തിലെ എം.ജി റോഡിൽ അന്നേ ദിവസം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. പ്രകടനം ആരംഭിച്ചുകഴിഞ്ഞാൽ കിഴക്കേകോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പബ്ലിക് ലൈബ്രറിയിൽനിന്ന് തിരിഞ്ഞ് നന്ദാവനം-ബേക്കറി-പനവിള വഴി പോകേണ്ടതാണ്. പേട്ട ഭാഗത്തുനിന്നും കിഴക്കേകോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് തിരിഞ്ഞ് വഞ്ചിയൂർ, കൈതമുക്ക്, ചെട്ടിക്കുളങ്ങര, ഒാവർബ്രിഡ്ജ് വഴി പോകേണ്ടതാണ്. കിഴക്കേകോട്ട/തമ്പാനൂർനിന്നും ദേശീയപാത/എം.സി/നെടുമങ്ങാട് എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും ഒാവർബ്രിഡ്ജ് നിന്നും തിരിഞ്ഞ് തൈക്കാട്, മേട്ടുക്കട, വഴുതക്കാട്, വെള്ളയമ്പലം വഴി പോകേണ്ടതാണ്. കൂടാതെ തിരക്ക് അനുഭവപ്പെടുന്ന പ്രധാന ജങ്ഷനുകളിൽ അതത് സമയങ്ങളിൽ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും. പരാതികൾക്കും നിർദേശങ്ങളും 0471-2558731, 0471-2558732 നമ്പറുകളിൽ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.