മുട്ടത്തറയിലെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്

തിരുവനന്തപുരം: മുട്ടത്തറയിൽ റിട്ട. റെയിൽവേ ജീവനക്കാരനെ സുഹൃത്ത് ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേ സിൽ വഴിത്തിരിവ്. കൊല്ലപ്പെട്ട നെയ്യാറ്റിൻകര ഇരുമ്പിൽ കരിച്ചാൻവിള ശരണ്യഭവനിൽ കുഞ്ഞുശങ്കരൻെറ ബന്ധുവായ സ്ത്രീയുമായി പ്രതിയായ മഹേഷിനുണ്ടായ അടുപ്പം കുഞ്ഞുശങ്കരൻ കണ്ടുപിടിച്ചതാണ് കൊലപാതകത്തിന് കാരണം. കൊച്ചുവേളി സ്വദേശിയും ഇംഗ്ലീഷ് ഇൻഡ്യ ക്ലേ കമ്പനി ജീവനക്കാരനുമായ മഹേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ കൊലപാതകം ആസൂത്രിതമാണെന്ന സംശയവും ബലപ്പെട്ടു. പൊലീസ് പറയുന്നത്: കൊച്ചുവേളി റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പറായിരുന്നു കുഞ്ഞുശങ്കരൻ. തൊട്ടടുത്തുള്ള ക്ലേ കമ്പനിയിലെ ജോലിക്കാരനായിരുന്നു മഹേഷ്. ഇവർ തമ്മിൽ 15 വർഷമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ കുഞ്ഞുശങ്കര‍ൻെറ ബന്ധുവായ സ്ത്രീയുമായി മഹേഷ് അടുപ്പത്തിലായി. കഴിഞ്ഞ ദിവസം കുഞ്ഞുശങ്കരൻ പുതുതായി വാങ്ങിയ മുട്ടത്തറയിലെ വീട്ടിൽ ഇരുവരും മദ്യപിച്ചിരിക്കെയാണ് ഇക്കാര്യം കുഞ്ഞുശങ്കരൻ അറിഞ്ഞത്. മദ്യലഹരിയിൽ സംസാരിച്ചിരിക്കെ മഹേഷിൻെറ ഫോണിലേക്ക് ആ സ്ത്രീ വിളിച്ചു. ഇതു കുഞ്ഞുശങ്കരൻ ചോദ്യം ചെയ്തു. ഇരുവരും തർക്കത്തിലായി. അടിപിടിക്കിടയിൽ മഹേഷിനു പരിക്കേറ്റു. പിന്നീട് ചുറ്റികകൊണ്ട് കുഞ്ഞുശങ്കരനെ മഹേഷ് തലക്കടിച്ചു വീഴ്ത്തി. ബഹളം കേട്ട് ആളുകൾ ഓടിക്കൂടി. കുഞ്ഞുശങ്കരനെ കയറ്റിയ വാഹനത്തിൽ മഹേഷും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. മരണം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് പൊലീസ് പ്രതിയെ തടഞ്ഞുെവച്ച് ഫോർട്ട് പൊലീസിനു കൈമാറി. മദ്യലഹരിയിലുണ്ടായ തർക്കം എന്നുമാത്രമായിരുന്നു പ്രതി ആദ്യം പറഞ്ഞത്. ഇയാളുടെ ഫോൺ പരിശോധിച്ചതോടെ ഇതു പൊളിഞ്ഞു. വെള്ളിയാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് ശരിയായ കാരണം വെളിപ്പെടുത്തിയത്. മഹേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.